ലോകം കാത്തിരിക്കുന്നത് ഈ മറുപടിക്കാണ്

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (09:54 IST)
ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി അറബ് രാജ്യങ്ങൾ ശ്രമങ്ങൾ തുടങ്ങി. തുര്‍ക്കിയും കുവൈത്തുമാണ് മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇക്കുറിയും കു​വൈ​ത്ത് അ​മീ​റി​​ന്റെ ഇ​ട​പെ​ട​ലുകൾ ഉണ്ടാകുമെന്ന ധാരണയിലാണ് അറബ് ലോകം.​
 
ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു. അമേരിക്കയും റഷ്യയും പ്രശ്നപരിഹാരത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് ഖത്തർ മന്ത്രിസഭ അറിയിച്ചു കഴിഞ്ഞു. 
 
നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിര്‍ത്തിവച്ചു. ഖത്തറുമായുള്ള അതിര്‍ത്തി സൗദി ദീര്‍ഘകാലത്തേക്ക് അടച്ചിട്ടാല്‍ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. 
Next Article