ലൈസന്‍സിനുള്ള പരീക്ഷയില്‍ 92 തവണ തോറ്റു!

Webdunia
ബുധന്‍, 25 ജനുവരി 2012 (17:22 IST)
ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാനുള്ള അടങ്ങാത്ത ആഗ്രഹം മൂലം 92 തവണ പരീക്ഷ എഴുതിയിട്ടും തോറ്റു പോയ യുവാവ്! സിനിമാ കഥാപാത്രമൊന്നുമല്ല, ബ്രിട്ടനിലെ ലെയ്സെസ്റ്റര്‍ സ്വദേശിയായ 28-കാരനായ യുവാവിനാണ് ഈ ഗതികേട്. പക്ഷേ പിന്‍‌മാറാനൊന്നും കക്ഷി തയ്യാറല്ല. ഇനിയും പരീക്ഷയെഴുതുക തന്നെ ചെയ്യുമത്രേ.

യുവാവിന്റെ പേരും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ബ്രിട്ടനിലെ നിയമപ്രകാരം എഴുത്തുപരീക്ഷ പാസായാല്‍ മാത്രമേ വാഹനം ഓടിച്ചുള്ള ടെസ്റ്റിന് ഹാജരാകാന്‍ സാധിക്കൂ. ആദ്യ കടമ്പ കടക്കാന്‍ യുവാവ് നടത്തുന്ന തത്രപ്പാട് ഫലവത്താകുന്നുമില്ല. പരീക്ഷാ ഫീസായി ഇയാള്‍ ഇതുവരെ 3000 പൌണ്ട് ചെലവാക്കിക്കഴിഞ്ഞു.

റോഡ് നിയമങ്ങളുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ നീളുന്നതാണ് പരീക്ഷ. എന്തുവന്നാലും പരീക്ഷ പാസാകും എന്ന വാശിയിലാണ് യുവാവ്.