ലഷ്കര്‍ പോലെയല്ല, വിശ്രമമില്ലാതെ ശത്രുക്കളെ ആക്രമിക്കുകയാണ് വേണ്ടത്: ഐ എസ്

Webdunia
തിങ്കള്‍, 23 നവം‌ബര്‍ 2015 (19:28 IST)
ലഷ്കര്‍ ഇ തോയിബ പോലെ ഇടയ്ക്കിടെയല്ല, നിരന്തരം ശത്രുക്കളെ ആക്രമിക്കുകയാണ് വേണ്ടതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലേഖനം. ലഷ്കര്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവകളാണെന്നും ലേഖനത്തില്‍ പറയുന്നു.
 
ഓണ്‍ലൈന്‍ മാസികയായ ഡാബിഖിലാണ് ലഷ്കറിനെ തള്ളി ഐ എസ് ലേഖനമെഴുതിയിരിക്കുന്നത്. പാകിസ്ഥാന്‍ പറയുന്നത് അനുസരിക്കുക മാത്രമാണ് ലഷ്കര്‍ ചെയ്യുന്നത്. ആക്രമണം നടത്താന്‍ പാക് സൈന്യം പറയുമ്പോള്‍ ആക്രമിക്കും, നിര്‍ത്താന്‍ പറയുമ്പോള്‍ നിര്‍ത്തും. എന്നാല്‍ ശത്രുക്കള്‍ക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ് വേണ്ടത് - ഐ എസ് പറയുന്നു.
 
പാക് സൈന്യത്തിന്‍റെ ആജ്ഞയനുസരിച്ചാണ് ഇന്ത്യയിലെ കാശ്മീരില്‍ ലഷ്കര്‍ പ്രവര്‍ത്തിക്കുന്നത്. ലഷ്കര്‍ പോലെയുള്ള ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകളുമായി ഒത്തുപോകുമെന്ന വാര്‍ത്തകളും ഐ എസ് തള്ളിക്കളയുന്നു.