റിയാലിറ്റി ഷോയില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി നല്‍കുന്നത് അനാഥക്കുട്ടികളെ

Webdunia
വെള്ളി, 26 ജൂലൈ 2013 (19:32 IST)
PRO
പാകിസ്ഥാനിലെ ഒരു ചാനല്‍ നടത്തിയ റിയാലിറ്റി ഷോയില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി നല്‍കുന്നത് അനാഥക്കുട്ടികളെയാണ്. ഇതിനോടകം ഷോയില്‍ വിജയിച്ച രണ്ടു ദമ്പതിമാര്‍ക്ക് കുട്ടികളെ കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

പരിപാടിയുടെ അവതാരകനായ ആമിര്‍ ലിയാഖത്ത് ഹുസൈനാണ് തത്സമയ ഷോയില്‍ വിജയിച്ചവര്‍ക്ക് അനാഥ കുഞ്ഞുങ്ങളെ കൈമാറിയത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയേയാണ് കൈമാറുന്നതെന്ന് വിജയിക്ക് കുഞ്ഞിനെ നല്‍കുമ്പോള്‍ അവതാരകന്‍ പറഞ്ഞിരുന്നു.

ഇത്തരം ഷോയിലൂടെ കുട്ടികളെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജേതാക്കളായ ദമ്പതികള്‍ പറഞ്ഞു. കഴിഞ്ഞ പതിനാലു വര്‍ഷമായി കുഞ്ഞുങ്ങളില്ലാത്ത വിഷമത്തിലായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു.