രാസായുധങ്ങളെ സംബന്ധിച്ച് റഷ്യ മുന്‍പോട്ട് വച്ച നിര്‍ദ്ദേശങ്ങളെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്വാഗതം ചെയ്തു. രാസായുധങ്ങളെ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്ന റഷ്യയുടെ നിര്‍ദ്ദേശമാണ് സിറിയ സ്വീകരിച്ചത്.
സിറിയയുടെ കൈവശമുള്ള രാസായുധങ്ങളെ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവന്നാല്‍ സിറിയയില്‍ സൈനീക നടപടിക്ക് യുഎസ് തയ്യാറാകില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗേ ലാവ്‌റോവ് നേരത്തേ വ്യക്തമാക്കിയിരുന്നു.
35 രാജ്യങ്ങളുടെ പ്രതിനിധികള്‍ അംഗമായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിക്ക് സിറിയന്‍ പ്രതിസന്ധി വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കത്തയച്ചിട്ടുണ്ട്. അതേസമയം ജനീവയില്‍ നടത്താനിരുന്ന സമാധാന ചര്‍ച്ചയില്‍ നിന്നും പിന്‍ വാങ്ങിയ സിറിയന്‍ വിമതരുടെ നടപടിയെ റഷ്യ കുറ്റപ്പെടുത്തി. വിമതര്‍ക്ക് ആയുധങ്ങളും പിന്തുണയും നല്‍കുന്നത് യുഎസാണ്.
റഷ്യ മുന്‍പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ സിറിയ സ്വീകരിച്ചതോടെ മേഖലയില്‍ ദിവസങ്ങളായി തുടരുന്ന യുദ്ധഭീതിക്ക് കുറയുമെന്നതില്‍ സംശയമില്ല.