പ്രമുഖ സാമൂഹ്യമാധ്യമമായ ട്വിറ്ററിന്റെ സി ഇ ഒ ഡിക്ക് കോസ്റ്റലോ സ്ഥാനമൊഴിയുന്നു. കോസ്റ്റലോ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ട്വിറ്ററിന്റെ സഹസ്ഥാപകരില്‍ ഒരാളായ ജാക്ക് ഡേര്‍സി സി ഇ ഒ ആയി ചുമതലയേല്‍ക്കും. പുതിയ മേധാവിയെ നിശ്ചയിക്കുന്നതു വരെ ജാക്ക് ഡോര്‍സി ആയിരിക്കും സി ഇ ഒയുടെ ചുമതല വഹിക്കുക.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനിയുടെ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കോസ്റ്റലോ. ജൂലൈ ഒന്നിന് കോസ്റ്റലോ സ്ഥാനമൊഴിയും. ഇന്റര്‍നെറ്റില്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയ സേവനങ്ങളില്‍ ഒന്നായ ട്വിറ്ററിനെ മുന്‍പന്തിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചയാളാണ് കോസ്റ്റലോ.
മുപ്പതു കോടി അംഗങ്ങളാണ് നിലവില്‍ ട്വിറ്ററില്‍ ഉള്ളത്. 2014ല്‍ 140 കോടി ഡോളര്‍ വരുമാനം ഉണ്ടാക്കിയിരുന്നു. എന്നാല്‍, കമ്പനി ഇപ്പോഴും 57.8 കോടി ഡോളര്‍ നഷ്‌ടത്തിലാണ്. ഏപ്രിലില്‍ ട്വിറ്ററിന്റെ ഓഹരിമൂല്യത്തില്‍ 25 ശതമാനം ഇടിവുണ്ടായത് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ നിക്ഷേപകരുടെ സമ്മര്‍ദ്ദം ഏറിയതാണ് കോസ്റ്റലോയുടെ രാജിയില്‍ അവസാനിച്ചത്.
കോസ്റ്റലോയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കമ്പനിയുടെ ബോര്‍ഡ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.