രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് ഐഎസ് ഭീകരര്‍ സ്വന്തം സംഘാംഗങ്ങളെ ആസിഡില്‍ മുക്കി കൊന്നു

Webdunia
ചൊവ്വ, 7 ജൂണ്‍ 2016 (20:51 IST)
രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന സംശയത്തില്‍ ഐ എസ് ഭീകരര്‍ സ്വന്തം സംഘാംഗങ്ങളെ ആസിഡില്‍ മുക്കി കൊന്നു. ഐ എസിലെ രണ്ടാമനായ ഹാജി ഇമാം എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അടുത്തിടെ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഘത്തിലുള്ളവര്‍ ചോര്‍ത്തിക്കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യം കൊലപാതകം നടത്തിയെന്നാണ് ആരോപണം.
 
നൂറിനടുത്ത് ഐ എസ് ഭീകരരെ ഇത്തരത്തില്‍ കൊലചെയ്തെന്ന് ഇറാഖി ഇന്റലിജന്‍സ് ഓഫീസര്‍ വെളിപ്പെടുത്തി. ഇവരോടൊപ്പം സാധാരണക്കാരെയും ആസിഡില്‍ മുക്കി കൊന്നതായാണ് വിവരം. പണത്തിന് വേണ്ടിയും സംഘടനയില്‍ നിന്ന് പുറത്ത് പോകുക എന്ന ഉദ്ദേശത്തോടു കൂയ്യി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനസാക്ഷി മരവിക്കുന്ന ശിക്ഷാവിധി നടപ്പിലാക്കിയത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article