യു എസ്: ഗിലാനി പിന്‍‌വാങ്ങുന്നു

Webdunia
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആകാനുള്ള മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങാന്‍ റിപ്പബ്ലിക്കന്‍ കക്ഷിയിലെ റൂഡി ഗിലാനി തീരുമാനിച്ചു. ദീര്‍ഘകാല സുഹൃത്തും മറ്റൊരു പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിപദ മോഹിയുമായ ജോണ്‍ മക്‍കെയിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അനുയായികളോട് വെളിപ്പെടുത്തി.

ഗിലാനിയുടെ തീരുമാനം അദ്ദേഹത്തിന്‍റെ പ്രതിനിധി പീറ്റര്‍ കിംഗ് ആണ് അറിയിച്ചത്. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങുന്നതായുള്ള ഗിലാനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പീറ്റര്‍ അറിയിച്ചു.

മക്‍കെയിന് വേണ്ടി ഗിലാനി സജീവമായി രംഗത്തുണ്ടാകുമെന്ന് കരുതുന്നു.ഇരുവരും തമ്മില്‍ നല്ല സൌഹൃദവും പരസ്പര വിശ്വാസവുമുണ്ട്-കിംഗ് പറഞ്ഞു.

പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആകാനുള്ള മത്സരത്തില്‍ കഴിഞ്ഞ ദിവസം ഫ്ലോറിഡയില്‍
ഗിലാനി തോറ്റിരുന്നു. ഗിലാനിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഇതാണ് പിന്‍‌വാങ്ങാനുളള തീരുമാനത്തിന് കാരണം.