യുക്രൈന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പിടിച്ചെടുത്തു

Webdunia
തിങ്കള്‍, 7 ഏപ്രില്‍ 2014 (10:50 IST)
PRO
യുക്രൈനിലെ നാല് നഗരങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ റഷ്യന്‍ അനുകൂലികള്‍ പിടിച്ചെടുത്തു. സംഭവങ്ങളെത്തുടര്‍ന്ന് യുക്രൈന്‍ ഇടക്കാല പ്രസിഡന്റ് അലക്‌സാണ്ടര്‍ ടര്‍ച്ചിനോവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു.

റഷ്യന്‍ പതാകകളുമായി എത്തിയ പ്രക്ഷോഭകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പൊലീസ് വലയം ഭേദിച്ച് ഓഫീസുകളിലേക്ക് ഇരച്ചു കയറുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പിടിച്ചെടുക്കുന്നതിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനാണെന്ന് യുക്രൈന്‍ ആഭ്യന്തരമന്ത്രി ആഴ്‌സെന്‍ അവാക്കോവ് ആരോപിച്ചു.

എന്നാല്‍ യുക്രൈനിലുള്ള റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കുവാനുള്ള ചുമതല സര്‍ക്കാരിനുണ്ടെന്ന് പുതിന്‍ പ്രതികരിച്ചു