യുഎസ് സൈനികരില്‍ ആത്മഹത്യാ നിരക്ക് കൂടുന്നു

Webdunia
ശനി, 9 ജൂണ്‍ 2012 (09:55 IST)
PRO
PRO
ആത്മഹത്യയുടെ വഴി തേടുന്ന യു എസ് സൈനികരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. ഒരു ദിവസം ഒരു സൈനികന്‍ വീതം ജീവനൊടുക്കുന്നുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് പെന്റഗണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം തന്നെയാണ് സുപ്രധാന കാരണം.

ഈ വര്‍ഷം ജൂണ്‍ മൂന്ന് വരെയുള്ള കണക്കനുസരിച്ച് 154 സൈനികരാണ് ആത്മഹത്യ ചെയ്തത്.
അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ മേഖലകളില്‍ നിയോഗിക്കപ്പെട്ട സൈനികരാണ് മരണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരില്‍ ഏറെയും. അനിശ്ചിതമായി നീളുന്ന ദൌത്യങ്ങളും നിരന്തരമുള്ള യാത്രകളുമെല്ലാം ഇവരില്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

മാനസികമായ ഒറ്റപ്പെടലും ലക്‍ഷ്യബോധമില്ലായ്മയും കൂടിവരുമ്പോള്‍ ഇവര്‍ മരിക്കാന്‍ തീരുമാനിക്കുന്നു.

ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.