യുഎസില്‍ സിഖ് വംശജനു നേരെ ആക്രമണം

Webdunia
ബുധന്‍, 8 മെയ് 2013 (13:25 IST)
PRO
PRO
യുഎസില്‍ എണ്‍പത്തിയൊന്നുകാരനായ സിഖ് വംശജനു നേരെ ആക്രമണം. ഞായറാഴ്ച രാവിലെയാണ് കലിഫോര്‍ണിയയിലെ തെക്കുപടിഞ്ഞാറന്‍ ഫ്രെസ്‌കോയിലെ നാനാക്‌സര്‍ സിഖ് ഗുരുദ്വാരയ്ക്ക് സമീപത്തുത്തുവച്ച് പ്യാര സിംഗ് എന്നയാള്‍ക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഗില്‍ബര്‍ട്ട് ഗാര്‍ഷിയ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇരുമ്പുവടി വച്ചാണ് ഇയാള്‍ സിഖുകാരനെ ആക്രമിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്യാര സിംഗിന്റെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. വാരിയെല്ലുകള്‍ തകരുകയും ശ്വാസകോശത്തിന് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.