യമനില്‍ 16 അല്‍ ഖ്വയിദ ഭീകരരെ കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2012 (10:44 IST)
PRO
PRO
യെമനില്‍ 16 അല്‍ ഖ്വയിദ ഭീകരരെ സൈന്യം കൊലപ്പെടുത്തി. നിരവധി ഭീകരര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അബിയാന്‍ പ്രവിശ്യയിലെ പ്രാന്തപ്രദേശങ്ങളില്‍ ഭീകരരുടെ രഹസ്യതാവളങ്ങളിലാണ് വ്യോമസേന ഷെല്ലാക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം യെമനിലെ സ്വീഡിഷ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ വംശജനായ അധ്യാപകനെ ഭീകരര്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വ്യോമസേനയുടെ ആക്രമണം.

ഷെല്ലാക്രമണത്തില്‍ ജനവാസകേന്ദ്രങ്ങളിലും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

English Summary: Yemeni government forces fired missiles from sea into Al-Qaeda positions in the southern Yemeni city of Zinjibar on Sunday killing at least 16 suspected militants, a local official said.