മ്യാന്മറില്‍ ഭൂചലനം: 75 മരണം

Webdunia
വെള്ളി, 25 മാര്‍ച്ച് 2011 (17:54 IST)
യാങ്കൂണ്‍: മ്യാന്‍മറിന്റെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ ഉണ്ടായ ശക്‌തമായ ഭൂചലനത്തില്‍ 75 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. റിക്‍ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ഭൂചലനത്തില്‍ അഞ്ച് സന്യാസിമഠങ്ങളും മറ്റനേകം കെട്ടിടങ്ങളും തകര്‍ന്നു വീണു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

യാങ്കൂണില്‍ നിന്ന് 589 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് ഇതിന്റെ പ്രഭവസ്ഥാനം.
എന്നാല്‍ സുനാമി മുന്നറിയിപ്പില്ല.

പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8:25-ന് ആയിരുന്നു ചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ അഞ്ച് സന്യാസിമഠങ്ങളും 130 കെട്ടിടങ്ങളും തകര്‍ന്നു വീണു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

തായ്‌ലന്‍ഡ്‌ തലസ്ഥാനമായ ബാങ്കോക്കിലും ഭൂചലനം ഉണ്ടായി. ഇതില്‍ ഒരു സ്ത്രീ മരിച്ചു.