മൈക്കിള്‍ ജാക്സണ്‍: പരേതന്മാരിലെ അതിസമ്പന്നന്‍!

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2011 (14:41 IST)
മരണപ്പെട്ട സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നന്‍ പോപ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്സണ്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്പതാം വയസ്സിലാണ് ജാക്സണ്‍ ലോകത്തോട് വിട പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജാക്സന്റെ സ്വത്തുക്കളിലൂടെ 840 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരിക്കുന്നത്.

ഫോബ്സ് മാസികയാണ് പരേതരിലെ അതിസമ്പന്നന്മാരുടെ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷവും ജാക്സണ്‍ തന്നെയായിരുന്നു പട്ടികയിലെ ഒന്നാമന്‍.

എല്‍‌വിസ് ആണ് രണ്ടാം സ്ഥാനത്ത്. ആസ്തി 270 കോടി രൂപ. മൂന്നാം സ്ഥാ‍നത്ത് മെര്‍ലിന്‍‌മണ്‍‌റോ ആണ്(133 കോടി രൂപ).