മൂന്ന് വയസ്സുകാരന്‍ അമ്മാവന്റെ തോക്കെടുത്ത് സ്വയം വെടിവച്ചുമരിച്ചു

Webdunia
വ്യാഴം, 9 മെയ് 2013 (12:38 IST)
PRO
PRO
അമേരിക്കയില്‍ തോക്ക് വിതയ്ക്കുന്ന ദുരന്തങ്ങള്‍ക്ക് അറുതിയില്ല. ഫ്ളോറിഡയില്‍ മൂന്നു വയസുകാരന്‍ സ്വയം വെടിവച്ചു മരിച്ചതാണ് ഒടുവിലത്തെ സംഭവം. ജഡാരിയസ് സ്പെയ്റ്റ്സ് എന്ന മൂന്നു വയസുകാരന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

അമ്മാവന്റെ ബാഗില്‍ നിന്ന് തോക്കെടുത്താണ് കുട്ടി സ്വയം വെടിവച്ചത്. അമ്മാവന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ആണ് കുട്ടി താമസിച്ചിരുന്നത്.

ദുരന്തം നടക്കുമ്പോള്‍ അമ്മാവന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ അവിടെ ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് കുട്ടി മരിച്ചു.

അമ്മാവാനെതിരെ കുറ്റകരമായ അശ്രദ്ധയ്ക്ക് പൊലീസ് കേസെടുത്തു.