അമേരിക്കയില്‍ മൂന്ന് വയസുകാരി തന്റെ ഇളയ സഹോദരനെ വെടിവെച്ചുകൊന്നു. എന്നാല്‍ അബദ്ധത്തിലാണ് വെടിവെച്ചത്. പിതാവ് മറന്നുവെച്ച റൈഫിള്‍ ഉപയോഗിച്ച് രണ്ടു വയസുകാരന് നേരെ വെടിവെക്കുകയായിരുന്നു.
അമേരിക്കയിലെ യൂട്ടയില്‍ കാഷെ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. പിതാവ് ഉപയോഗിച്ച ശേഷം സന്ദര്‍ശന മുറിയില്‍ മറന്നു വെച്ചതായിരുന്നു തോക്ക്. വെടിയേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ നെഞ്ചിലായിരുന്നു വെടിയേറ്റിരുന്നത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
അമേരിക്കയില്‍ തോക്ക് ഉപയോഗിക്കുന്നത് സാധാരണമാണ് ഇതിനാല്‍ വെടിവെപ്പ് സംഭവങ്ങള്‍ അമേരിക്കയില്‍ നിത്യ സംഭവമായിരിക്കുകയാണ്. നേരത്തെയും ഇത്തരത്തിലുള്ള മരണങ്ങള്‍ അമേരിക്കയില്‍ സംഭവിച്ചിരുന്നു.