മുസ്ലീം പുരോഹിതര്‍ രാജ്യം വിടണമെന്ന് ശ്രീലങ്ക

Webdunia
തിങ്കള്‍, 23 ജനുവരി 2012 (15:57 IST)
വീസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന മുസ്ലീം പുരോഹിതര്‍ രാജ്യം വിടണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. മതപ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 161 ഓളം മുസ്ലീം പുരോഹിതരോടാണ് ജനുവരി 31-നകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെത്തുന്നവര്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടണം എന്നാണ് നിയമം. എന്നാല്‍ ഒരു മാസം കാലാവധിയുള്ള ഓണ്‍ലൈന്‍ വീസ നിലവില്‍ വന്നതിന് ശേഷം വിദേശത്ത് നിന്ന് ആളുകള്‍ രാജ്യത്തേക്ക് ഒഴുകുകയാണ്. ഈ വീസയുടെ മറ പിടിച്ച് നിരവധി മതപ്രചാരകരും എത്തുന്നു.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം പുരോഹിതരോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.