മുര്‍സി അനുകൂലികരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് മരണം

Webdunia
ശനി, 5 ഒക്‌ടോബര്‍ 2013 (12:48 IST)
PRO
ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ മരിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

പൊലീസ് വാഹനത്തില്‍നിന്ന് പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെപ്പുണ്ടായെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുര്‍സി അനുകൂല പ്രകടനം നടത്തിയവര്‍ താരിഖ് ചത്വരത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുര്‍സി അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കെയ്‌റോയിലെ പ്രധാന മോസ്‌കില്‍നിന്ന് ഇറങ്ങിയ നൂറുകണക്കിനുപേരാണ് വെള്ളിയാഴ്ച പ്രതിഷേധ പ്രകടനമായി താഹിര്‍ ചത്വരത്തിലേക്ക് നീങ്ങിയത്.