ദക്ഷിണകൊറിയയില്‍ അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 470 യാത്രക്കാരുമായി സമീപ ദ്വീപിലേക്കു പോവുകയായിരുന്ന യാത്രാക്കപ്പല്‍ കഴിഞ്ഞ ബുധനാഴ്ചയാണു മുങ്ങിയത്.
തീരത്തു നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ജിന്‍ഡോ ദ്വീപിലേക്ക് ഉല്ലാസയാത്ര പോയ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ദുരന്തത്തിനിരയായത്. പൂര്‍ണമായും മുങ്ങിയ കപ്പലിനുള്ളില്‍ നടത്തിയ വിശദമായ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുരന്തസമയം കപ്പലിലുണ്ടായിരുന്ന 135 ല്‍ അധികം യാത്രക്കാരെ ഇനിയും കണ്ടെത്താനുണ്ട്.
അപകടത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെ പഴിചാരിയ സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായി. കാണാതായവരുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്‌തമായി.