മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ഇന്ത്യയുടെ വാദത്തിന് ചൈനയുടെ പിന്തുണ. ചൈനീസ് ടെലിവിഷനാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. ചൈനയിലെ സി സി ടി വി ഒമ്പത്ടെലിവിഷനാണ് മുംബൈ ആക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വയ്യിബയും അതിന് ഫണ്ട് നൽകുന്നത് പാകിസ്താനുമാണെന്ന് പരാമർശിക്കുന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചത്. മുംബൈ ഭീകാരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് ചൈന പരസ്യമായി പറയുന്നത് ഇത് ആദ്യമായാണ്.
തീവ്രവാദ സംഘടനകള്‍ക്കെതിരെ ചൈന ഇതുവരെ എടുത്ത നിലപാടില്‍ മാറ്റം വരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. തീവ്ര സംഘടനകളുമായി ബന്ധമുള്ള ഹാഫിസ് അബ്ദുൽ റഹ്മാൻ മക്കി, ത്വൽഹ സഈദ്, അബ്ദു റഊഫ് എന്നിവരെ ഐക്യ രാഷ്ട്രസഭ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്ക് ചൈന പിന്തുണ നല്‍കിയിരുന്നില്ല. ചൈനയുടെ നിലപാടിതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപകതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.