മാലിയില്‍ ദമ്പതികളെ കല്ലെറിഞ്ഞ് കൊന്നു

Webdunia
ചൊവ്വ, 31 ജൂലൈ 2012 (10:20 IST)
PRO
PRO
വടക്കന്‍ മാലിയില്‍ ദമ്പതികളെ അല്‍‌-ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികള്‍ കല്ലെറിഞ്ഞ് കൊന്നു. അള്‍ജീരിയയോട് ചേര്‍ന്ന് കിടക്കുന്ന വടക്കന്‍ മാലിയിലെ അഗള്‍ഹോക്ക്‌ എന്ന ഗ്രാമത്തിലാണ്‌ സംഭവം നടന്നത്. വിവാഹിതരായ ഇവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവരെ കല്ലെറിഞ്ഞ് കൊന്നത്.

ഇവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഗ്രാമത്തിലെ ചിലര്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ ശരിയത്ത് നിയമ പ്രകാരം ഇവര്‍ക്ക് ശിക്ഷ നടപ്പാക്കാന്‍ പോകുകയാണെന്ന് അറിയിച്ചു കൊണ്ടാണ് ഇവരെ കല്ലെറിഞ്ഞ് കൊന്നത്. ഗ്രാമിണരുടെ മുന്‍പാകെയാണ് ഇവര്‍ക്ക് പ്രാകൃതമായ ശിക്‍ഷ നടപ്പിലാക്കിയത്. ഇതിന്റെ പേരില്‍ തങ്ങളെ ആരും ചോദ്യം ചെയ്യില്ലെന്നും തീവ്രവാദി നേതാക്കള്‍ പറഞ്ഞു.

വടക്കന്‍ മാലിയിലെ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ്‌. എന്നാല്‍ ഇവിടെ ശരിയത്ത്‌ നിയമം നടപ്പാക്കുന്ന മേഖലയില്‍ അടുത്തിടെ ഇതിനെതിരെ ചെറിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.