മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ഥി അബ്ദുല്ല യമീനു വിജയം. മുന്‍ പ്രസിഡന്റും ഡെമോക്രാറ്റ്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ മുഹമ്മദ് നഷീദിനെ പരാജയപ്പെടുത്തിയാണ് അബ്ദുല്ല യമീന്‍ മാലദ്വീപിന്റെ പ്രസിഡന്റാകുന്നത്.
മാലദ്വീപ് പ്രസിഡന്റായി ജനാധിപത്യ രീതിയില്‍ 2008ല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ നേതാവായിരുന്നു മുഹമ്മദ് നഷീദ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു.
ഒരാഴ്ച മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ പകുതി ആര്‍ക്കും നേടാന്‍ കഴിയാതെവന്നതിനെത്തുടര്‍ന്ന് അതും അസാധുവാക്കിയിരുന്നു.
തെരഞ്ഞെടുപ്പിന്‍െറ അവസാനഘട്ട ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഫുവാദ് തൗഫീഖ് പറഞ്ഞു. നിയമതടസ്സങ്ങളെയും വിവാദങ്ങളെയും തുടര്‍ന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പല തവണ മാറ്റിവെച്ചിരുന്നു.