മാര്‍പാപ്പ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു

Webdunia
ശനി, 24 മെയ് 2014 (17:06 IST)
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മാര്‍പാപ്പ ഇന്ന് ജോര്‍ദാനില്‍ എത്തും. മാര്‍പാപ്പയുടെ ആദ്യയാത്ര അമ്മാനിലേക്കാണ്. 
 
നാളെ അദ്ദേഹം ബെത്‌ലഹേമിലേക്ക് പോകും. അവിടെ പ്രത്യേക പ്രാര്‍ത്ഥനകളില്‍ അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച അദ്ദേഹം പഴയ ജെറുസലേമിലെ അല്‍-അക്‌സ പള്ളിയും ഡോണ്‍ ഓഫ് റോക്കും സന്ദര്‍ശിക്കും. 
 
പോപ്പ് പോള്‍ ആറാമനും ജോണ്‍ പോള്‍ രണ്ടാമനും ബെനഡ്കിട് പതിനാറാമനും ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജെറുസലേമില്‍ എത്തുന്നത. ജെറുസലേം സന്ദര്‍ശിക്കുന്ന നാലാമത്തെ റോമന്‍ കത്തോലിക്ക പ്രതിനിധിയാണ് ഇദ്ദേഹം. 
 
ഓര്‍ത്തഡോക്‌സ് പള്ളിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യാത്ര ഉപയോഗപ്പെടുത്തുമെന്നും കരുതുന്നു.