കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ പുനഃരാരംഭിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി ഇന്ത്യാ മഹാസമുദ്രത്തില്‍ നടത്തുന്ന തെരച്ചില്‍ പുതിയ മേഖലയിലേക്കു വ്യാപിപ്പിച്ചു. മലേഷ്യന്‍ അധികൃതരില്‍ നിന്ന് ലഭിച്ച റഡാര്‍ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. മഴയും കൊടുങ്കാറ്റും കടല്‍ ക്ഷോഭവും മൂലം തെരച്ചില്‍ ഒരു ദിവസം നിര്‍ത്തിവച്ചിരുന്നു.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെക്കന്‍ ചൈന കടലിനും മലാക്കാ കടലിടുക്കിനും ഇടയിലുള്ള ഭാഗത്തേക്കാണ് തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്. നിലവില്‍ തിരച്ചില്‍ നടക്കുന്ന മേഖലയി നിന്ന് 1,100 കിലോമീറ്റര്‍ വടക്കുകിഴക്ക് മാറിയാണ് ഇത്.
ഓസ്ട്രേലിയ, യുഎസ്, ന്യൂസീലന്‍ഡ്, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വിമാനങ്ങള്‍ ആണ് തിരച്ചില്‍ നടത്തുന്നത്. കടലിനടിയിലൂടെ പോകുന്ന ആളില്ലാത്ത നേവി ഡ്രോണ്‍ യുഎസ് നാവിക സേന രംഗത്തിറക്കിയിട്ടുണ്ട്.