മലേഷ്യന്‍ വിമാനം: എണ്ണപ്പാട കണ്ടെത്തി

Webdunia
തിങ്കള്‍, 14 ഏപ്രില്‍ 2014 (14:53 IST)
PRO
PRO
കാണാതായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന സംഘങ്ങള്‍ സമുദ്രത്തില്‍ എണ്ണപ്പാട കണ്ടെത്തി. വിമാന്ത്തിന്റെ ബ്ലാക് ബോക്സില്‍നിന്നുള്ള സിഗ്നലുകള്‍ നിലച്ചിട്ട് ആറുദിവസന്മാകുന്നതിനിടെയാണ് പുതിയ തെളിവ് ലഭിക്കുന്നത്.

ഇത് വിമാന ഇന്ധനത്തിന്റേതാണോയന്നറിയുന്നതിനായി സമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ബ്ലാക്‌ബോക്‌സിന്റെ ബാറ്ററി നിര്‍ജീവമായതായാണ് അന്വേഷണസംഘം കരുതുന്നത്. ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല.

എണ്ണപ്പാട കണ്ടെത്തിയ പ്രദേശത്ത് മനുഷ്യനില്ലാതെ പ്രവര്‍ത്തിക്കുന്ന ചെറിയ മുങ്ങിക്കപ്പലുകളുടെ സഹായത്തോടെ പരിശോധന തുടരാനാണ് സംഘത്തിന്റെ തീരുമാനം. 4500 മീറ്റര്‍ താഴ്ചയില്‍ വരെ പരിശോധന നടത്താന്‍ ഈ മുങ്ങിക്കപ്പലിനാകും.