മലാല യൂസഫ്സായിക്ക് താലിബാന്റെ തുറന്ന കത്ത്

Webdunia
വ്യാഴം, 18 ജൂലൈ 2013 (09:44 IST)
PRO
PRO
മലാല യൂസഫ്സായിക്ക് താലിബാന്റെ തുറന്ന കത്ത്. മലാല പാകിസ്ഥാനില്‍ മടങ്ങിയെത്തി മദ്രസയില്‍ ചേരണമെന്നാ‍ണ് താലിബാന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്‍. താലിബാന്‍ ഭീകരന്‍ അഡ്നാന്‍ റഷീദാണ് മലാലയ്ക്ക് കത്തയച്ചത്.

മുന്‍ പാക് പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചതിന്‌ അധികൃതര്‍ തിരയുന്ന താലിബാന്‍ ഭീകരരില്‍ ഒരാളാണ് അഡ്നാന്‍ റഷീദ്‌. രണ്ടായിരം വാക്കുകളുള്ള കത്ത്‌ ഈ‍ മാസം 15ന്‌ എഴുതിയതാണ്‌. ഇന്നലെയാണ് താലിബാന്‍ കത്ത് പരസ്യപ്പെടുത്തിയത്.

യുഎന്‍ മലാലാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ യുവജന സമ്മേളനത്തില്‍ വികാരോജ്വലമായ പ്രസംഗം നടത്തി ലോകശ്രദ്ധ ആകര്‍ഷിച്ച മലാലയെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായിട്ടാണ് താലിബാന്‍ ചിത്രീകരിച്ചിരിക്കുന്നത്.