മനോരോഗി കാമുകിയെ കൊന്നുതിന്നു!

Webdunia
വ്യാഴം, 10 മാര്‍ച്ച് 2011 (13:19 IST)
PRO
മനോരോഗിയായ ഒരാള്‍ തന്റെ കാമുകിയെ കഴുത്തറത്ത് കൊന്ന ശേഷം ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു! സ്വീഡണിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഇസാക്കിന്‍ ജോണ്‍സണ്‍ എന്നയാളാണ് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇരുവരും ഷോപ്പിംഗിനു പോയി മടങ്ങിയെത്തിയത്.

കോടതിയില്‍ ഹാജരാക്കിയ ഇസാക്കിന്‍ കൊലപാതകം ചെയ്തതിനെ കുറിച്ച് ഭാവഭേദമൊന്നും കൂടാതെയാണ് പ്രതികരിച്ചത്. കൊലപാതകം നടത്തിയ ഉടന്‍ താന്‍ പാചകം ചെയ്യാന്‍ ആരംഭിച്ചു എന്നും കാമുകിയുടെ കഴുത്തറത്ത വിധം താന്‍ നാന്‍ നന്നായി ഓര്‍മ്മിക്കുന്നു എന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

കത്തി, വാള്‍, കത്രിക എന്നിവ ഉപയോഗിച്ചാണ് താന്‍ കാമുകിയുടെ കഴുത്ത് അറുത്ത് മാറ്റിയത് എന്നും ഇയാള്‍ പറഞ്ഞു. കുറ്റകൃത്യം നടത്തി എന്ന് സംശയാതീതമായി തെളിഞ്ഞതോടെ കോടതി ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ ഇയാള്‍ കടുത്ത മനോരഗത്തിനടിമയാണെന്ന് തെളിഞ്ഞതോടെ ചികിത്സയ്ക്കായി അയച്ചിരിക്കുകയാണ്.