മനുഷ്യന്റെ ബോധത്തെ മരണാനന്തരവും പ്രവര്‍ത്തിപ്പിക്കാമെന്നത് സൈദ്ധാന്തികമായി നിലനില്‍ക്കുന്ന ആശയമാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. എന്നാല്‍ ഇപ്പോഴത്തെ അറിവുവെച്ച് അത് പ്രയോഗവല്‍ക്കരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്ജ് ഫിലിം ഫെസ്റ്റിവെലിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നത് കമ്പ്യട്ടര്‍ പ്രോഗ്രാം പോലെയാണ്. ഈ പ്രോഗ്രാം മറ്റൊരു പ്രതലത്തിലേക്ക് പകര്‍ത്തി വെക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇന്നത്തെ ശാസ്ത്ര കഴിവ് വെച്ച് ഇത് ഇപ്പോള്‍ അസാധ്യമാണ്. മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രചരിക്കുന്നത് ഇരുട്ടിനെ ഭയക്കുന്നവരുടെ കല്‍പ്പിത കഥകളാണ്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകമാണ് താന്‍ ഏറ്റവും സന്തോഷത്തോടെ എഴുതിയ കൃതിയെന്നും ഹോക്കിംഗ് പറഞ്ഞു.
21- ാം വയസ്സില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് മൂന്ന് വര്‍ഷത്തിനകം ഡോക്ടര്‍മാര്‍ മരണം പ്രവചിച്ചിരുന്നതായും അതിന് ശേഷം സമയം വെറുതെ കളയാതെയാണ് താന്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും ഹോക്കിംഗ് പറഞ്ഞു. മരണം ഉറപ്പായ രോഗികളെ മറ്റുള്ളവരുടെ സഹായം കൊണ്ട് മരിക്കാന്‍ അനുവദിക്കണമെന്ന ഹോക്കിംഗിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വലിയ വിവാദമുണ്ടാക്കിയിരുന്നു.