മകളുടെ വിരലുകള്‍ കടിച്ചെടുത്തു

Webdunia
ഞായര്‍, 22 ജനുവരി 2012 (13:55 IST)
രണ്ടു വയസ് മാത്രം പ്രായമുള്ള ചൈനീസ് പെണ്‍കുട്ടിയുടെ കൈവിരലുകള്‍ മദ്യാസക്തിയില്‍ പിതാവ് കടിച്ചുമുറിച്ചു. ഇടതുകയ്യിലെ രണ്ടുവിരലുകളാണ് കുട്ടിയ്ക്ക് നഷ്‌ടമായത്. ലെയ്‌ലെയ് എന്ന പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

കുട്ടിയുടെ കവിളും പിതാവ് കടിച്ചുമുറിക്കുകയുണ്ടായി.

ഗ്വിസൂ പ്രവിശ്യയിലെ ഗ്വിയാംഗ് എന്ന സ്ഥലത്താണ് സംഭവം. കുട്ടിയുടെ പിതാവ് വാംഗ് ഐ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.