ഭാര്യയെക്കൊണ്ട് ഇന്‍ഷൂറന്‍സ് പോളിസി എടുപ്പിച്ച ബ്രിട്ടിഷ് പൌരന്‍ മൂന്നാം ദിവസം അവരെ മൃഗീയമായി കൊലപ്പെടുത്തി. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്ക് 22 വര്‍ഷം തടവുശിക്ഷ വിധിച്ചു.
മൊഹമ്മദ് താരിഖ് അസീസ് എന്നയാളാണ് ഭാര്യ സറീനാ ബീബിയെ(41) കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16-ന് കുടുംബ വീട്ടില്‍ സറീനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ഇയാള്‍ കൊല നടത്തിയത്. ഭാര്യയെ ഇന്‍ഷൂര്‍ ചെയ്ത ശേഷം കൊലപ്പെടുത്തി പണം തട്ടാനായിരുന്നു പരിപാടി. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഈ ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്.