ബ്രിട്ടിഷ് മുത്തശ്ശിയ്ക്ക് ഇന്തോനേഷ്യയില്‍ വധശിക്ഷ

Webdunia
ബുധന്‍, 23 ജനുവരി 2013 (17:15 IST)
PRO
PRO
മയക്കുമരുന്നു കടത്ത് കേസില്‍ ബ്രിട്ടന്‍‌കാരിയ്ക്ക് ഇന്തോനേഷ്യയില്‍ വധശിക്ഷ. 2.5 ദശലക്ഷം ഡോളറിന്റെ കൊക്കെയ്ന്‍ സ്യൂട്ട്കേസില്‍ കടത്തി എന്ന കേസിലാണ് കോടതിവിധി. ലിന്‍‌സെ ഹൂണ്‍ സാന്‍ഡിഫോര്‍ഡ്(56) എന്ന സ്ത്രീയ്ക്കാണ് ശിക്ഷ. ശിക്ഷയായി 15 വര്‍ഷം തടവ് മാത്രമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

വിധി കേട്ട സാന്‍ഡിഫോര്‍ഡ് സ്കാഫില്‍ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. താന്‍ നിരപരാധിയാണെന്നും ഒരു സംഘത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങിയാണ് തനിക്ക് മയക്കുമരുന്നു കൊണ്ടുപോകേണ്ടിവന്നതെന്നും അവര്‍ പറഞ്ഞു. ഇല്ലെങ്കില്‍ തന്റെ കുട്ടികളെ ആക്രമിക്കുമെന്ന് അവര്‍ ഭയപ്പെടുത്തിയെന്നും സ്ത്രീ പറഞ്ഞു.

ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കേസുകളില്‍ നിയമം കര്‍ശനമാണ്.