ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പൂനെയിലെ യേര്‍വാഡ ജയിലില്‍ കഴിയവെ മഹാത്മഗാന്ധി ഉപയോഗിച്ച ചര്‍ക്ക ലണ്ടനില്‍ ലേലത്തില്‍ പോയത് റെക്കോഡ് തുകയ്ക്ക്.
112, 000 പൗണ്ടിനാണ്(ഏകദേശം ഒരു കോടി പതിനൊന്ന് ലക്ഷം രൂപ) ചര്‍ക്ക ലേലത്തില്‍ പോയത്. ഇതിനെ കൂടാതെ ഗാന്ധിജിയുടെ അവസാനകാലത്ത് അദ്ദേഹം തയ്യാറാക്കിയ വില്‍പത്രം ലേലത്തില്‍ പോയത് 20,000 പൗണ്ടിനാണ്.
ലണ്ടനിലെ മുള്ളോക്‌സ് ഓക്ഷന്‍ ഹൗസ് എന്ന ലേല കന്പനിയാണ് ഗാന്ധിജിയുടെ ചര്‍ക്കയുള്‍പ്പെടെയുള്ള ചരിത്ര സാമഗ്രികള്‍ ലേലത്തിന് വെച്ചത്.