ബോസ്റ്റണ്‍ സ്ഫോടനക്കേസില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുഖ്യപ്രതി തമര്‍ലാന്‍ സര്‍നേവിന്റെ ഭാര്യയുടെ ലാപ്ടോപില്‍ അല്‍ ഖ്വയിദ മാഗസിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
തമര്‍ലാന്റെ ഭാര്യ കാതറിന്‍ റസലിന്റെ ലാപ്ടോപ്പില്‍ നിന്നാണ് അന്വേഷണസംഘം അല്‍ ഖ്വയിദ മാഗസിന്‍ കണ്ടെത്തിയത്. എന്നാല്‍ ഈ ഫയല്‍ ഉപയോഗിച്ചിരുന്നത് തമര്‍ലാനാണോ കാതറിനാണോ എന്ന കാര്യം വ്യക്തമല്ല.
ഇവരുടെ വീട്ടില്‍ നിന്നും സ്ഫോടകവസ്തുക്കളുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തമര്‍ലാന്‍ സ്വന്തം വീട്ടില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്ന് സഹോദരനും രണ്ടാം പ്രതിയുമായ സോക്കര്‍ സര്‍നേവ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
സ്ഫോടനത്തിന് ഉപയോഗിച്ച പ്രഷര്‍ കുക്കറിന്റെ അവശിഷ്ടങ്ങളില്‍ കണ്ടെത്തിയ സ്ത്രീയുടെ ഡിഎന്‍എക്കും വിരലടയാളത്തിനും കാതറിന്റേതുമായി സാമ്യമില്ലെന്ന് പൊലീസ് അറിയിച്ചു.