ബിയറും വൈനും വേണ്ട; ലോലിപോപ്പ് നുണഞ്ഞോളൂ!

Webdunia
ചൊവ്വ, 6 മെയ് 2014 (12:43 IST)
ബിയറിന്റെയും വൈനിന്റെയും രുചിയറിയാന്‍ ഇനി കുടിക്കേണ്ട. നുണഞ്ഞാല്‍ മതി. ഇവയുടെ രുചിയുള്ള ലോലിപോപ്പ് വിപണിയില്‍ എത്തി‍. സാന്‍ഫ്രാന്‍സിസ്കോ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഠായി കമ്പനിയാണ് പുതിയ പരീക്ഷണവുമായി എത്തിയിരിക്കുന്നത്. ഇത് നുണഞ്ഞാല്‍ ലഹരി ലഭിക്കുമോയെന്ന് കമ്പനി വ്യക്തമാക്കിയില്ല. 
 
മിഠായി തീറ്റ രസകരമാക്കാനുള്ള പുതുപരീക്ഷണം എന്ന നിലയിലാണ് മിഠായി കമ്പനി  വിപണിയിലെത്തിച്ചത്. ഉപഭോക്താക്കള്‍ക്ക് ബിയറിന്റെയും വൈനിന്റെയും ശരിക്കുമുള്ള രുചികിട്ടാന്‍ അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. 
 
പുതിയ ലോലിപോപ്പിന്റെ മിഠായിയുടെ വിലയെപ്പറ്റിയും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. അധികം വൈകാതെ ഇത് മറ്റു രാജ്യങ്ങളിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.