എട്ടും രണ്ടും വയസ് മാത്രമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനും തട്ടിക്കൊണ്ടുപോകാനും ശ്രമിക്കുകയും അത് എതിര്‍ത്ത കുട്ടികളുടെ മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ സ്കോട്ട്‌ലാന്‍ഡില്‍ ജയിലിലടച്ചു.
30 കാരനായ റിയാന്‍ യേറ്റ്സ് ആണ് ജയിലിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കുറഞ്ഞത് 10 വര്‍ഷത്തേക്കാണ് ജയിലില്‍ അടച്ചതെങ്കിലും യേറ്റ്സ് ഒരുപക്ഷേ, ഒരിക്കലും ജയിലിന് പുറത്തുവരില്ലെന്ന് ഗ്ലാസ്ഗോ ഹൈക്കോടതിയിലെ ജഡ്ജി അഭിപ്രായപ്പെട്ടു.
യേറ്റ്സ് പുറത്തുവരുന്നത് സ്ത്രീകള്‍ക്കും സമൂഹത്തിന് തന്നെയും ദോഷം ചെയ്തേക്കുമെന്നാണ് ജഡ്ജി പറഞ്ഞത്. താന്‍ സമൂഹത്തിന് ഒരു ശല്യമായിരുന്നു എന്ന കാര്യം പ്രതിയും സമ്മതിച്ചിട്ടുണ്ട്.