ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സൊളാനോ

Webdunia
വ്യാഴം, 29 ഏപ്രില്‍ 2010 (18:10 IST)
താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രശസ്ത പെറുവിയന്‍ ഫുട്‌ബോള്‍ താരം നോള്‍ബര്‍ട്ടോ സൊളാനോ. ചൊവ്വാഴ്ച ബലാത്സംഗക്കേസില്‍ ഇംഗ്ലണ്ടില്‍ അറസ്റ്റിലായ സൊളാനോ പിന്നീട് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിയത്.

“എനിക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും കളവാണ്. ഞാന്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. മോശം ആള്‍ക്കാരാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുക” - സൊളാനോ പറഞ്ഞു.

ന്യൂകാസിലിലെ ഗോസ്‌ഫോര്‍ത്ത് പ്രദേശത്തുനിന്നാണ് 35കാരനായ ഈ ലീസെസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ അറസ്റ്റിലായത്. 22കാരിയായ ഒരു യുവതിയെ മാനഭംഗപ്പെടുത്തി എന്നതായിരുന്നു കുറ്റം. പിന്നീട് നോള്‍ബര്‍ട്ടോ സൊളാനോയ്ക്ക് ജാമ്യം അനുവദിച്ചു.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് സൊളാനോ വ്യക്തമാക്കി.