ബര്‍സാനി വീണ്ടും കുര്‍ദിസ്ഥാന്‍ പ്രസിഡന്‍റ്

Webdunia
വ്യാഴം, 30 ജൂലൈ 2009 (12:18 IST)
ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യാ പ്രസിഡന്‍റായി മസൂദ് ബര്‍സാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് പ്രധാന കുര്‍ദിഷ് പാര്‍ട്ടികള്‍ക്കും കൂടി 57 ശതമാനം വോട്ട് ലഭിച്ചതാ‍യി ഫലങ്ങള്‍ വ്യക്തമാക്കുന്നു. ബര്‍സാനിയുടെ കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ജലാല്‍ തലബാനിയുടെ പാട്രിയോട്ടിക് യൂണിയന്‍ കുര്‍ദിസ്ഥാനും സംയുക്തമായാണ് തെരഞ്ഞെടുപ്പ് നേരിട്ടത്.

പ്രധാന എതിരാളികളായ ചെയ്ഞ്ചിന് 23.57 ശതമാനം വോട്ടാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ചെയ്ഞ്ച് ഗ്രൂപ്പിന് സാധിച്ചതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ചെയ്ഞ്ചും ഇടതുപക്ഷ ഇസ്ലാമിക ഗ്രൂപ്പായ സര്‍വീസ് ആന്‍ഡ് റിഫോമും ആരോപിച്ചു. സര്‍വീസ് ആന്‍ഡ് റിഫോമിന് 12.8 ശതമാനം വോട്ട് ലഭിച്ചു.

കുര്‍ദ് മേഖലയില്‍ നടന്ന ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ബര്‍സാനിയുടെ വിജയം പ്രവചിക്കപ്പെട്ടിരുന്നു.