ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐ എസിന്‍റെ സ്ഥിരീകരണം

Webdunia
ചൊവ്വ, 11 ജൂലൈ 2017 (21:29 IST)
ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. സിറിയയിലെ ഐഎസ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചതായാണ് വിവരം.
 
എന്നാല്‍ എവിടെവച്ചാണ് ബഗ്ദാദി കൊല്ലപ്പെട്ടത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ഇറാഖിന്‍റെയും സിറിയയുടെയും അതിര്‍ത്തിയില്‍ വച്ചായിരിക്കാം ബഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് നിഗമനം.
 
2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂളിലെ ഗ്രാന്‍ഡ് മോസ്കിലാണ് ബഗ്ദാദിയെ ഒടുവില്‍ കാണുന്നത്. ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത എന്നാല്‍ ഇപ്പോഴും അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
Next Article