ഫേസ്ബുക്കില്‍ നഗ്ന, സുന്ദരിപ്പട്ടം നഷ്ടമായി!

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2011 (18:34 IST)
PRO
ഫേസ്ബുക്കില്‍ ഒരു ചൂടന്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തത് ഇത്ര പ്രശ്നമാവുമെന്ന് ബ്രിട്ടീഷുകാരിയായ ചാര്‍ലെറ്റ് കാം‌ബെല്‍ കരുതിയിരുന്നില്ല. ഫേസ്ബുക്കില്‍ നഗ്ന ഫോട്ടോ ഇട്ടതിന് ഇവര്‍ക്ക് ഒരു സൌന്ദര്യ മത്സരത്തില്‍ ലഭിച്ച കിരീടം നഷ്ടമായിരിക്കുകയാണ്!

മിസ് യോര്‍ക്ക് സിറ്റി സൌന്ദര്യ മത്സരത്തിലെ വിജയിയാണ് ചാര്‍ലെറ്റ് എന്ന 23 വയസ്സുകാരി. എന്നാല്‍, ഫേസ്ബുക്കില്‍ നഗ്ന ഫോട്ടോ വന്നതോടെ അധികൃതര്‍ നിലപാട് കര്‍ക്കശമാക്കി. ചാര്‍ലറ്റ് മത്സരത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചതിനാല്‍ അവരെ അംഗീകരിക്കാനാവില്ലെന്നാണ് അധികൃതരുടെനിലപാട്.

എന്നാല്‍, താന്‍ അധികൃതര്‍ പറയുന്നതുപോലെ ചീത്തക്കുട്ടിയല്ല എന്നാണ് ചാര്‍ലറ്റിന്റെ നിലപാട്. തന്റെ ഫോട്ടോ പൂര്‍ണ നഗ്നമല്ല എന്നും സദാചാര വിരുദ്ധയല്ല താന്‍ എന്നും ഇവര്‍ വാദിക്കുന്നു.