ഫുക്കുഷിമ ആണവനിലയം: ചോര്‍ച്ച അനിയന്ത്രിതമായി തുടരുകയാണെന്ന് മുന്‍ അമേരിക്കന്‍ ആണവവിഭാഗം മേധാവി

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (14:30 IST)
PRO
PRO
ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ചോര്‍ച്ച അനിയന്ത്രിതമായി തുടരുകയാണെന്ന് മുന്‍ അമേരിക്കന്‍ ആണവവിഭാഗം മേധാവി ആരോപിച്ചു. അമേരിക്കയുടെ ആണവവിഭാഗത്തിലെ മുന്‍ മേധാവിയായ ജോര്‍ജ് ഇ ജാസ്‌കോയാണ് ആരോപണമായി രംഗത്തെത്തിയിരിക്കുന്നത്.

ജപ്പാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കാത്തതാണ് ഫുക്കുഷിമയിലെ ചോര്‍ച്ച രൂക്ഷമാവാന്‍ കാരണമെന്നും ആണവ വികിരണമുള്ള മൂലകങ്ങള്‍ ഭൂഗര്‍ഭജലവുമായി കൂടിക്കലരുന്നത് തടയാനാകില്ലെന്നും ജാസ്‌കോ പറഞ്ഞു.

2011 മാര്‍ച്ചില്‍ ഉണ്ടായ ഭൂമികുലുക്കത്തിനും സുനാമിക്കും ശേഷം ഫുക്കുഷിമ ആണവനിലയത്തിലെ ശീതികരണ സംവിധാനങ്ങള്‍ തകരാറിലായിരുന്നു. ടോക്കിയോ ഇലക്ട്രിക്ക് പവര്‍ കമ്പനിക്കാണ് ആണവനിലയത്തിന്റെ ചുമതല.

ലോകത്തിലെ ഏറ്റവും വലിയ 25 ആണവനിലയങ്ങളില്‍ ഒന്നാണ് ഫുക്കുഷിമ. നിലവില്‍ ആണവനിലയത്തിലെ 1000 ടണ്‍ ശേഷിയുള്ള സ്റ്റീല്‍ ടാങ്കിന്റെ മൂന്നാമത്തെ അറയിലാണ് ചോര്‍ച്ച.