പ്രവിശ്യ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തമിഴ് ദേശീയ സംഖ്യത്തിന് കൂറ്റന്‍ വിജയം

ഞായര്‍, 22 സെപ്‌റ്റംബര്‍ 2013 (11:53 IST)
PTI
പ്രസിഡന്റ് മഹേന്ദ്ര രാജപക്സെ സര്‍ക്കാരിനെ പുല്ലുവിലയാണെന്ന് തമിഴ് ദേശീയ സഖ്യം തെളിയിച്ചു. സൈന്യത്തെ കൊണ്ട് തമിഴ് വംശരുടെ ചോര ചീന്തിയ രാജപക്സെയ്ക്ക് പക്ഷേ വടക്കന്‍ ശ്രീലങ്കയിലെ പ്രവിശ്യ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മുട്ടുമടക്കേണ്ടി വന്നു.

ശ്രീലങ്കയിലെ മൂന്ന് പ്രവിശ്യ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തമിഴ് ദേശീയ സഖ്യത്തിന് (ടിഎന്‍എ) ഭൂരിപക്ഷ സീറ്റുകളിലും വിജയം. ആകെയുള്ള 38 സീറ്റുകളില്‍ 30 എണ്ണവും ടിഎന്‍എ നേടി. കെ വിഘ്‌നേശ്വരന്‍ നേതൃത്വം നല്‍കുന്ന തമിഴ് ദേശീയ സഖ്യവും പ്രസിഡന്‍റ് മഹിന്ദ രാജപക്‌സെയുടെ ഐക്യ ജനകീയ സ്വാതന്ത്രസഖ്യവും തമ്മിലായിരുന്നു പധാന മത്സരം.

യുപിഎഫ്എ ഏഴു സീറ്റുകളും ശ്രീലങ്ക മുസ്ലീം കോണ്‍ഗ്രസ് ഒരു സീറ്റും നേടി. തെരഞ്ഞെടുപ്പ് നടന്ന വടക്കന്‍ പ്രവിശ്യ തമിഴ് ഭൂരിപക്ഷ മേഖലയാണ്. ജാഫ്‌നയ്ക്ക് പുറമേ, കിളിനോച്ചി, മന്നാര്‍, മുല്ലത്തീവ്, വാവുനിയ ജില്ലകളാണ് വടക്കന്‍ പ്രവിശ്യയിലുള്ളത്.

എല്‍‌ടിടിയ്ക്ക് ആധിപത്യം നിലനിന്നിരുന്ന ഈ പ്രദേശം 2009ല്‍ സൈന്യം യുദ്ധത്തില്‍ പിടിച്ചടക്കിയിരുന്നു. ലക്ഷക്കണക്കിന് തമിഴ് ജനങ്ങളായിരുന്നു സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക