തനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടായിരുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. വൈദികപട്ടത്തിന് പഠിക്കുന്ന കാലത്തായിരുന്നു അതെന്നും അദ്ദേഹം തന്റെ പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. 'സ്വര്‍ഗത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും' എന്നാണ് പുസ്തകത്തിന്റെ പേര്.
വൈദികപട്ടത്തിന് പഠിക്കുന്ന കാലത്ത് അര്‍ജന്റീനയില്‍ ഒരു ബന്ധുവിന്റെ വിവാഹചടങ്ങില്‍ വച്ചായിരുന്നു ആ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അതിസുന്ദരിയായിരുന്ന അവളെ കണ്ടശേഷം സെമിനാരിയില്‍ തിരിച്ചെത്തിയ തനിക്ക് ഒരാഴ്ചയോളം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞില്ല. വൈദികനാകണോ അതോ പ്രണയിക്കണോ എന്ന ആശയക്കുഴപ്പം ഉണ്ടായി. ഒടുവില്‍ ദൈവവിളി തന്നെ അനുസരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ബ്രഹ്മചര്യം മതിയെന്ന് നിശ്ചയിച്ചു.
തുടര്‍ന്ന് 1960ല്‍ ജെസ്യൂട്ട് പുരോഹിതനായി പാപ്പ മാറി. പാപ്പയുടെ പുസ്തകം ഇംഗ്ലീഷില്‍ മെയില്‍ പുറത്തിറങ്ങും.