പോപ്പ് ബനഡിക്ട് പതിനാറാമനെ മൂന്ന് മാസം മുന്‍പ് രഹസ്യ ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. പേസ് മേക്കറിന്റെ സഹായത്തോടെയാണ് മാര്‍പ്പാപ്പയുടെ ഹൃദയം പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ ബാറ്ററി മാറ്റാനുള്ള ശസ്ത്രക്രിയയാണ് അന്ന് നടന്നതെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
പത്ത് വര്‍ഷം മുമ്പാണ് മാര്‍പ്പാപ്പയ്ക്ക് പേസ് മേക്കര്‍ വച്ചുപിടിപ്പിച്ചത്. അദ്ദേഹം മാര്‍പ്പാപ്പ സ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പായിരുന്നു ഇത്. 2012ല്‍ ക്യൂബ സന്ദര്‍ശനം കഴിഞ്ഞ ശേഷമാണ് പോപ്പ് സ്ഥാനത്യാഗത്തിന് ഒരുങ്ങാന്‍ തീരുമാനിച്ചത്.
85 കാരനായ മാര്‍പ്പാപ്പ പങ്കെടുക്കുന്ന അവസാനത്തെ ഔദ്യോഗിക ചടങ്ങ് ഫെബ്രുവരി 27ന് സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കും. പൊതുജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. എന്നാല്‍ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു ചടങ്ങിലും അദ്ദേഹം പിന്നീട് പങ്കെടുക്കില്ല. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയാകില്ല. ആരോഗ്യകാരണങ്ങളാലാണിത്.