പ്രശസ്ത ചാനലായ ബി ബി സി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നാതായി റിപ്പോര്‍ട്ട്. മെയ് മാസം മുതലാണ് സംപ്രേഷണം ആരംഭിക്കുന്നത്. സീരിയലിലെ ചൂടന്‍ രംഗങ്ങള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ബി ബി സിയുടെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യാഥാസ്ഥിതിക കക്ഷികളും കുടുംബാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച പരിപാടികളുടെ ഭാഗമായി ‘വേയ്സൈല്‍സ്’ എന്ന സീരിയലാണ് ബി ബി സി-2ല്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ ലൂയി പതിനാറമന്റെ കഥയാണ് സീരിയല്‍ പറയുന്നത്.
വേയ്സൈല്‍സിന്റെ ആദ്യ എപ്പിസോഡ് ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. സ്വവര്‍ഗരതിയടക്കമുള്ള രംഗങ്ങളാണ് എപ്പിസോഡില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ലൂയി പതിനാറമന്റെ വേഷം ചെയ്യുന്നത് ജോര്‍ജ് ബ്ലാഗ്ദനാണ്. ഇതില്‍ ലൂയി പതിനാറാമന്‍ ഭാര്യയും ഒത്തുള്ള വേഴ്ചയുടെ ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സീരിയല്‍ പ്രേക്ഷകര്‍ക്ക് ആസ്വാദകരമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി ബി സിയുടെ പ്രോഗ്രാം വിഭാഗം തലവന്‍ സ്യൂ ഡീക്ക്സ് പറഞ്ഞു.