ഡ്യൂട്ടിക്കിടയില്‍ അശ്ലീല സിനിമയില്‍ അഭിനയിച്ചതിന് ലോസ് ഏഞ്ചലസിലെ രണ്ട് ട്രാഫിക് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍! ട്രാഫിക് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ എന്‍ബിസി4 ചാനലിന് ഇവര്‍ അഭിനയിച്ച അശ്ലീല സിനിമയുടെ ടേപ്പ് നല്‍കിയതാണ് വിനയായത്.
ഇവര്‍ പൊലീസ് വേഷത്തില്‍ നഗ്നയായ അശ്ലീല നടിക്കൊപ്പം സിനിമയില്‍ അഭിനയിച്ചതായി ടേപ്പിനെ കുറിച്ച് അന്വേഷിച്ച ചാനല്‍ കണ്ടെത്തി. അശ്ലീല രംഗങ്ങള്‍ പകല്‍ വെളിച്ചത്തില്‍ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെന്നും പൊലീസ് വാഹനവും ഇതില്‍ ചില രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും കണ്ടെത്തി.
ട്രാഫിക് പൊലീസുകാര്‍ അശ്ലീല സിനിമയില്‍ അഭിനയിച്ചു എന്ന കാര്യം അറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുത്തില്ല എന്നാണ് ചാനല്‍ അധികൃതര്‍ പറയുന്നത്. പൊലീസ് അധികൃതര്‍ക്ക് അശ്ലീല ടേപ്പിന്റെ പകര്‍പ്പ് അയച്ച് കൊടുത്തതിനു ശേഷമാണ് ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.