തെക്കുകിഴക്കന്‍ പെറുവിലെ ലാ കണ്വെന്ഷന് പ്രവിശ്യയില്‍ നിയന്ത്രണം വിട്ട ട്രക്ക് 300 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 കുട്ടികളടക്കം 51 പേര് മരിച്ചതായി റിപ്പോര്‍ട്ട്.
ട്രക്കില്‍ സഞ്ചരിച്ച മുഴുവന്‍ പേരും മരണപ്പെട്ടതായി പ്രദേശികവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ട്രക്കുകളെയാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ യാത്രക്കായി ആശ്രയിക്കുന്നത്.