ശക്തമായ ഭീഷണികളെ അതിജീവിച്ചാണ് അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ പോകുന്നത്. സ്ത്രീകള്‍ പഠിക്കുന്നതും ജോലിക്കുപോകുന്നതും എതിര്‍ക്കുന്ന താലിബാന്റെ കൊടിയ പീഡനമാണ് ഇതുമൂലം ഇവര്‍ക്ക് ഏല്‍ക്കേണ്ടിവരുന്നത്.
സ്കൂളിലെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി പെണ്‍കുട്ടികളോട് പകപോക്കാന്‍ അഫ്ഗാനില്‍ ശ്രമം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ഹൈസ്കൂളിലെ കുടിവെള്ള ടാങ്കില്‍ നിന്നുള്ള വെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് നൂറോളം വിദ്യാര്‍ഥിനികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മുമ്പും സമാനമായ സംഭവങ്ങള്‍ അഫ്ഗാനില്‍ ഉണ്ടായിട്ടുണ്ട്.
വടക്കു-കിഴക്കന്‍ പ്രവിശ്യയായ താക്കറിലെ റസ്താഖ് എന്ന ചെറുപട്ടണത്തിലെ സ്കൂളിലാണ് സംഭവം. പൊലീസ് സംഭവത്തേക്കുറിച്ച് അന്വേഷണം തുടങ്ങി. പിന്നില്‍ താലിബാന്‍ തന്നെയാണോ, അതല്ല മറ്റെന്തെങ്കിലും കാരണമാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ഇവിടുത്തെ ഗവര്‍ണര്‍ അറിയിച്ചു.
English Summary: The schoolgirls fell ill after drinking water from a tank at their high school in the small town of Rustaq in the north-eastern province of Takhar,