പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം: അധ്യാപികയെ വെടിവച്ചു കൊന്നു

Webdunia
ബുധന്‍, 27 മാര്‍ച്ച് 2013 (09:31 IST)
PRO
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിന് അധ്യാപികയ്ക്ക് പകരം നല്‍കേണ്ടിവന്നത് സ്വന്തം ജീവന്‍. പാകിസ്ഥാനില്‍ സ്കൂള്‍ അധ്യാപികയെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. ഖൈബര്‍ ഏജന്‍സിയിലെ ജംറൂദ്‌ സബ്ഡിവിഷനിലെ സ്കൂള്‍ അധ്യാപികയായ ഷഹനാസ് നസ്ലി(41)യാണ് മരിച്ചത്.

സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപികയെ ബൈക്കിലെത്തിയ തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം തീവ്രവാദികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

അതേസമയം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നുനല്‍കിയതിന്‍റെ പേരില്‍ ആക്രമിക്കപ്പെടുകയും ലോകപ്രശസ്തയായിത്തീരുകയും ചെയ്ത മലാല യൂസഫ് സായി ഇപ്പോള്‍ ബ്രിട്ടനില്‍ വിദ്യാഭ്യാസം പുനരാരംഭിച്ചിരിക്കുകയാണ്. നൊബേല്‍ പുരസ്കാരത്തിന് വരെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് മലാല.

പാകിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ആഗോളതലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണ്.