തോക്കുകൊണ്ട് കളിക്കുന്നതിനിടയില്‍ അറിയാതെ കാഞ്ചിവലിച്ച അഞ്ച് വയസുകാരി മരിച്ചു. അമേരിക്കയിലെ ലൂസിയാനയിലെ ലാപ്ലാസയില്‍ ശനിയാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.
വീട്ടില്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി മരണം സംഭവിക്കുകയായിരുന്നെന്ന്
കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് അനായാസം കൈക്കലാക്കത്തക്ക വിധം അലക്ഷ്യമായി തോക്ക് വച്ചിരുന്നതാണ് ദുരന്തത്തിന് വഴി വച്ചതെന്ന് പൊലീസ് പറഞ്ഞു.
അലക്ഷ്യമായി തോക്കുപയോഗിച്ചതിന്റെ ഭാഗമായി നിരവധി പേരാണ് യു എസില്‍ പല കാലഘട്ടങ്ങളിലായി മരിച്ചത്. സര്‍വ്വകലാശാലകളില്‍ നടന്ന വെടിവെപ്പുകളില്‍ നിരവധി ജീവനുകള്‍ അപഹരിക്കപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് ശക്തമായ സമരങ്ങള്‍ നടന്നിരുന്നു.