പാളം തെറ്റിയ ട്രെയിന്‍ ‘എസ്കലേറ്റര്‍‘ കയറി

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (09:04 IST)
PRO
പാളം തെറ്റിയ ട്രെയിന്‍ എസ്‌കലേറ്റിലേറി മുകളിലേക്ക് കുതിച്ച് കയറി. യുഎസിലെ തിരക്കേറിയ ഷിക്കാഗോ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു.

ഷിക്കാഗോ എയര്‍പോര്‍ട്ടിന്റെ ഭാഗമായ ഭൂഗര്‍ഭ പാതയിലെ സ്‌റ്റേഷനില്‍ നിര്‍ത്തേണ്ട ട്രെയിനാണ് നിയന്ത്രണംവിട്ട് തെന്നിമാറി എസ്‌കലേറ്ററിലേക്ക് പാഞ്ഞുകയറിയത്.

കണ്ടുനിന്നവര്‍ക്ക് ആദ്യം അമ്പരന്നെങ്കിലും പിന്നെയാണ് അപകടമാണെന്ന് മനസ്സിലായത്. അപകടത്തെ തുടര്‍ന്ന് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.

എട്ട് ബോഗികളുള്ള ട്രെയിന്‍ അമിത വേഗത്തില്‍ സഞ്ചരിച്ചതാണ് അപകടം വരുത്തിയതെന്നാണ് നിഗമനം. യഥാര്‍ഥ കാരണം കണ്ടത്തൊനായി പരിശോധന തുടരുകയാണ്.